സി എച്ച് സെന്റർ വെട്ടുപാറ:
പ്രളയ സമയത്ത് കൈത്താങ്ങായ ക്ലബ്ബുകളെ ആദരിച്ചു.
എടവണ്ണപ്പാറ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിവരുന്ന വെട്ടുപാറ സി എച്ച് സെന്റർ, കഴിഞ്ഞ പ്രളയത്തിൽ നാടിന്റെ രക്ഷക്കായി പ്രവർത്തിച്ച ക്ലബ്ബുകളെ ആദരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് സി എച്ച് സെന്റർ കൺവീനർ എം എ റസാഖ് മാസ്റ്റർ നിർവ്വഹിച്ചു. സെന്റർ ചെയർമാൻ കെ എം എ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ്, എം സി സലാം, കെ എം ഉമ്മർ ബാബു, കോ- ഓഡിനേറ്റർ കെ പി നൗഷാദ്, വി അലി മൗലവി, അസീസ് മാസ്റ്റർ കെ ടി, ജാഫർ കൊണ്ടോട്ടി, സി ടി റഫീഖ്, അബ്ദുൽ വാരിസ് വി ടി, അനസ് പി പി സംസാരിച്ചു. കൺവീനർ കെ വി എ സലാം സ്വാഗതവും അസി. കോ ഓഡിനേറ്റർ നവാസ് ശരീഫ് നന്ദിയും പറഞ്ഞു.
വൈറ്റ്ലൈൻ വെട്ടുപാറ,
എക്‌സാറ്റ് എടശ്ശേരിക്കടവ്, മൈത്രി വെട്ടുപാറ, അൽ ഹിലാൽ ഇരട്ടമുഴി, ന്യൂ വിന്നേഴ്സ് കരിമ്പിൽ എന്നീ ക്ലബ്ബ്കളെയാണ് ആദരിച്ചത്.