Peruvayal News

Peruvayal News

ഉത്തരേന്ത്യയിലും പാകിസ്താന്റെ വിവിധ മേഖലകളിലും ഭൂമികുലുക്കം

ഉത്തരേന്ത്യയിലും പാകിസ്താന്റെ വിവിധ മേഖലകളിലും ഭൂമികുലുക്കം


ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂമികുലുക്കം അനുവപ്പെട്ടു. വൈകീട്ട് 4.35 ഓടെയാണ് ഭൂമി കുലുക്കമുണ്ടായത്.
ന്യൂഡൽഹി, ചണ്ഡീഗഢ്, കശ്മീർ, എന്നിവിടങ്ങളിലും ഇസ്ലാമാബാദിലടക്കം പാകിസ്താന്റെ വിവിധ പ്രദേശങ്ങളിലും ഭൂചലനമുണ്ടായതായാണ് റിപ്പോർട്ടുകൾ. പാക് അധീന കശ്മീരിലെ മിർപുരിൽ വ്യാപക നാശനഷ്ടമുണ്ടായതായതായാണ് റിപ്പോർട്ട്. റോഡുകൾ നെടുകെ പിളരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഒരു കെട്ടിടം തകർന്ന് വീണിട്ടുമുണ്ട്. ഈ അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ത്യയിൽ എവിടെയും ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് അധീന കശ്മീരിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സ്വകാര്യ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. റിക്ടർ സ്കെയിലിൽ 6.1 ആണ് കുലുക്കത്തിന്റെ തോത് രേഖപ്പെടുത്തിയത്. സെക്കന്റുകൾ മാത്രമാണ് കുലുക്കം അനുഭവപ്പെട്ടത്.
Don't Miss
© all rights reserved and made with by pkv24live