ജൂലൈ അവസാനവാരം വരെ 20 രൂപ ചില്ലറവില ഉണ്ടായിരുന്ന സവോളയ്ക്ക് ഇപ്പോള്‍ വിപണിയിലെ വില 50 രൂപയാണ്. ഓണക്കാലത്ത് 40 രൂപ ചില്ലറവില ഉണ്ടായിരുന്ന സവോള ഓണം കഴിഞ്ഞതോടെ 44 രൂപയിലേക്കും ഇന്നലെ അന്പതിലേക്കും ഉയരുകയായിരുന്നു. ഇന്നലെ മൊത്തവിപണിയിലെ വില കിലോയ്ക്ക് 42 രൂപയും ചില്ലറവില അന്‍പതുമായി ഉയര്‍ന്നു.