ആധുനീക ഇലട്രോണിക് യുഗത്തിൽ സാവിയോഹയർ സെക്കണ്ടറി സ്കൂൾ ദേവഗിരി ഡിജിറ്റൽ തെരഞ്ഞെടുപ്പിലേയ്ക്ക് കാൽ വയ്ക്കുന്നു.
2019-20 അധ്യയന വർഷത്തിൽ 25-9 - 19 ന് നടക്കുന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഇലട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നടത്തുക. കൈറ്റും സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ഇതിന് നേതൃത്വം നല്കും യു പി വിഭാഗം ബൂത്ത് അടിസ്ഥാനത്തിൽ വോട്ടു ചെയ്യുമ്പോൾ HS വിഭാഗത്തിൽ ഓരോ ക്ലാസ്സ് മുറിയും ഡിജിറ്റൽ ബൂത്തുകളായി മാറും. കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ഇന്റർനെറ്റും വൈഫൈ സംവിധാനവും യോജിപ്പിച്ച് നടത്തുന്ന വേട്ടെടുപ്പിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ മുഖ്യ പങ്ക് വഹിക്കും.
കേരളാ ഗവർമെന്റിന്റെ കൈറ്റ് ലഭ്യമാക്കിയ സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. കുട്ടികളിൽ ശാസ്ത്ര ബോധവും ഡിജിറ്റൽ സങ്കേതിക പരിജ്ഞാനവും വർദ്ധിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിക്കും എന്ന് നേതൃത്വം നല്കുന്ന അധ്യാപകർ വിശ്വസിക്കുന്നു.