ഹൃദയാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കല്ലികണ്ടി ടൗണിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബ്രിസ്ക്ക് വാക്ക് ക്യാമ്പയിൻ സംഘടിപ്പിച്ചു.
തൃപ്രങ്ങോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം - ഹൃദയാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കല്ലികണ്ടി ടൗണിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബ്രിസ്ക്ക് വാക്ക് ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടി തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാന്റിങ് കമ്മറ്റി സ്ഥിരം ചെയർമാൻ സമീർ പറമ്പത്ത്, വാർഡ് മെമ്പർമാരായ നല്ലൂർ ഇസ്മയിൽ, കാട്ടൂർ മഹമൂദ്, ശിവൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീ.ഉണ്ണിക്കൃഷ്ണൻ ടി.എം, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ടെനിസൻ തോമസ് എന്നിവർ നേതൃത്വം നൽകി.വാർഡ് സാനിറ്റേഷൻ കമ്മറ്റികളുടെ നേതൃത്യത്തിൽ പ്രഭാത ,സായാഹ്ന നടത്ത കൂട്ടങ്ങൾ രൂപീകരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.