വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുന്നാൾ മഹോത്സവത്തിനോടനുബന്ധിച്ച് കാൽ നാട്ടുകർമ്മം
ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ അത്ഭുത പ്രവർത്തകയായ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുന്നാൾ മഹോത്സവത്തിനോടനുബന്ധിച്ച് കാൽ നാട്ടുകർമ്മം തീർത്ഥാടന കേന്ദ്രം വികാരി റവ.ഡോ.ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. സഹ വികാരിമാരായ റവ.ഫാ.ജോസഫ് അനിൽ ,റവ.ഫാ. ജിതിൻ ജോൺ, പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സജി സാമുവൽ, വിവിധ കമ്മറ്റി ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 20l9 ഒക്ടോബർ 5 മുതൽ 22 വരെയാണ് തിരുന്നാൾ മഹോത്സവം കൊണ്ടാടുന്നത്. തിരുന്നാളിന്ന് മുന്നോടിയായി സപ്തംബർ 25 മുതൽ 27 വരെ തീർത്ഥാടന കേന്ദ്രത്തിൽ വൈകീട്ട് 4.30 മുതൽ 8.30 വരെ റവ.ഫാ.ആൻസിൽ പീറ്ററും ടീമും നയിക്കുന്ന കുടുംബ ജീവിത നവീകരണ ധ്യാനവും നടത്തപ്പെടുന്നതാണ്.