ഫുട്ബാൾ ടൂർണ്ണമെന്റ് പുവ്വാട്ടുപറമ്പ ജേതാക്കൾ
പെരുവയൽ :കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായി പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച നുഹ്മാൻ കീഴ്മാട് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് പെരുവയൽ ടർഫിൽ നടന്നു.
എ. ടി ബഷീർ ഉദ്ഘാടനം ചെയ്തു.ടി.പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി ,കെ. ജാഫർ സാദിഖ് ,ഉനൈസ് പെരുവയൽ ,സലീം കുറ്റിക്കാട്ടൂർ ,കെ.എം ഷാഫി, മുഹമ്മദ് കോയ കായലം സംസാരിച്ചു.
എം.വൈ.എൽ പുവ്വാട്ടുപറമ്പ ജേതാക്കളായി .റണ്ണറപ്പായി എം.വൈ.എൽ വെള്ളിപറമ്പ ആറാം മൈൽ ടിം തെരഞ്ഞെടുക്കപ്പെട്ടു.