അടുത്ത ഉത്തേജന പാക്കേജിന്റെ രൂപരേഖ തയ്യാറായി
സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ അടുത്തഘട്ടം 'ബുസ്റ്റർ പ്ലാൻ' തയ്യാറായതായി ധനമന്ത്രാലയം. കുറച്ചുദിവസങ്ങൾക്കുള്ളിൽ ധനമന്ത്രി നിർമല സീതാരാമൻ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കും. രാജ്യത്തിന്റെ വളർച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നതിനെതുടർന്നാണ് സർക്കാർ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്.
ആദ്യത്തെപ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപകസ്ഥാപനങ്ങൾക്കും രാജ്യത്തെ വൻകിട നിക്ഷേപകർക്കും ഏർപ്പെടുത്തിയ സർച്ചാർജ് പിൻവലിക്കുകയായിരുന്നു അന്ന് ചെയ്തത്.
റിയൽ എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകൾക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്.
ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രികൂടി പങ്കെടുക്കും. വാഹനം, എഫ്എംസിജി, ഹോട്ടൽ എന്നീ മേഖലകളിലെ ജിഎസ്ടി നിരക്കുകൾ കുറച്ചേക്കുമെന്നാണ് സൂചന.