വിജയവാഡയിൽ നടന്ന ദക്ഷിണമേഖലാ ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ജേതാക്കളായ കേരള ടീമിന് കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ നൽകിയ സ്വീകരണം.
ടെന്നീസ് ബോൾ ക്രിക്കറ്റ് ജേതാക്കൾക്ക് സ്വീകരണം നൽകി.
വിജയവാഡയിൽ നടന്ന പതിമൂന്നാമത് ദക്ഷിണ മേഖലാ ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ജേതാക്കളായ കേരള ടീം അംഗങ്ങൾക്ക് സംസ്ഥാന ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ ആമുഖ്യത്തിൽ കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള നാളികേര വികസന ബോർഡ് അംഗം പി.ടി ആസാദ് കായിക താരങ്ങളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ഷാജി ക്രൈഫ്, സി.ടി ഇൽയാസ്, പി. ഷഫീഖ്, പി.പി അജിത് ലാൽ, അഭിജിത് ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.