Peruvayal News

Peruvayal News

സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിന് സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്

സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിന് സാമൂഹികപ്രവർത്തകരെ ആവശ്യമുണ്ട്. 




മുൻ തടവുകാർ, നല്ല നടപ്പുകാർ, വിചാരണത്തടവുകാർ, കുറ്റാരോപിതർ എന്നിവരുടെ കുടുംബസാമൂഹിക പുനസംയോജനത്തിനു ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അവർക്കു മാർഗനിർദ്ദേശം നൽകുന്നതിനുമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർക്കും, സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്കും, സാമൂഹികപ്രവർത്തന താത്പര്യവും പരിചയവും ഉളളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത പ്ലസ്ടു/പി.ഡി.സി (ബിരുദധാരികൾക്ക് മുൻഗണന), പ്രായപരിധി 65 വയസ്സ്, അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ പത്ത് വൈകുന്നേരം അഞ്ച് വരെ. വിശദബയോഡാറ്റ ജില്ലാ പ്രൊബേഷൻ ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2342786, ഇമെയിൽ: dpopoojappura@gmail.com
Don't Miss
© all rights reserved and made with by pkv24live