Peruvayal News

Peruvayal News

കുന്നമംഗലത്തെ യൂത്ത് ലീഗ്‌ സഹപ്രവർത്തകന്മാർക്ക്: സ്നേഹപൂർവ്വം ഒ സലിം

കുന്നമംഗലത്തെ യൂത്ത് ലീഗ്‌ സഹപ്രവർത്തകന്മാർക്ക്:
 സ്നേഹപൂർവ്വം ഒ സലിം



അഭിമാനപൂർവ്വം :കുന്നമംഗലത്തെ യൂത്ത് ലീഗ്‌ സഹപ്രവർത്തകന്മാർക്ക്:
നീണ്ട 22 വർഷത്തെ എൻ്റെ യുവത്വം എൻ്റെ രക്തത്തിൽ അലിഞ്ഞ് ചേർന്ന മുസ്ലിം യൂത്ത് ലീഗിന് വേണ്ടി ചെലവഴിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗിൽ നിന്നും പടിയിറങ്ങുകയാണ് കുന്നമംഗലത്തെ മുസ്ലിം യൂത്ത്ലീഗിന്ന് ജനറൽ സിക്രട്ടറി ആയും പ്രസിഡണ്ടായും രണ്ട് പതിറ്റാണ്ടിലേറ നേ തൃ രംഗത്ത് പ്രവർത്തിക്കാൻ അവസരം നൽകിയ പ്രിയ പ്രവർത്തകന്മാരോടുള്ള നന്ദിയും കടപ്പാടും അറീക്കുകയാണ്. യൂത്ത് ലീഗിനെ കുന്നമംഗലത്ത് ഒരു അജയ്യ ശക്തിയായി നിലനിർത്തുവാൻ സാധിച്ചു: എടുത്ത് പറയത്തക്ക ഒട്ടേറ പ്രവർത്തനത്തനങ്ങൾ ഈ കാലയളവിൽ നടത്താൻ സാധിച്ചു എന്നാണ് എൻ്റെ പൂർണമായ വിശ്വാസം ഇതിൽ എടുത്തു പറയാൻ ഒട്ടേറ കാര്യങ്ങൾ:വയനാട്ടിൽ നടന്ന ഇൻസ്പെയർ ക്യാമ്പ് പടനിലത്ത് വെച്ച് നടന്നസിഗ്നേച്ചർ 2018 കുന്നമംഗലത്ത് നടന്ന സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ ഏറ്റവും അവസാനമായി കൊണ്ട് നടത്തിയ പരിപാടികളിൽ ചിലതാണ് ഇതെല്ലാംകുന്ദമംഗലത്തെ മുസ്ലിം യുവത്വം എന്നും ഓർമിക്കപ്പെടും എന്നാണ് വിശ്വാസം മുൻകാല മുസ്ലിം യൂത്ത്ലീഗിൻറെ കമ്മിറ്റികൾ നിലനിർത്തിപ്പോന്ന അജയ്യത കുന്ദമംഗലത്തെ മുസ്ലിം യൂത്ത് ലീഗിൻറെ ശക്തിക്ക് യാതൊരു കോട്ടവും പറ്റാതെ കാത്തുസൂക്ഷിക്കുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്: മുസ്ലിം യൂത്ത് ലീഗിൻ്റെ പ്രയാണത്തിൽ സഹായിച്ച നാട്ടിലെയും പ്രത്യേകിച്ച് ഗൾഫിലെ KMCC പ്രവർത്തകരെയും നന്ദിപൂർവ്വം സ്മരിക്കുന്നു രണ്ടു പതിറ്റാണ്ടിലേറെ മുസ്ലിം യൂത്ത് ലീഗിൻറെ നേതൃ രംഗത്ത് പ്രവർത്തിച്ചപ്പോൾ ഓർക്കുവാൻ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഈ കാലയളവിൽ ഇതിൽ 85 ഓളം കേസുകൾ ചെറുതും വലുതുമായി എന്നെത്തേടിയെത്തി നാലു കേസുകളിലായി അറുപതോളം ദിവസങ്ങൾ ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം തന്നെ താങ്ങായി നിന്ന പ്രവർത്തകർ മാരോടും നേതാക്കന്മാരോടും സുഹൃത്തുക്കളോടും ഉള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുകയാണ.5 വർഷം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറാകുവാനും രണ്ടര വർഷം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനാകുവാനും അവസരം തന്ന പാർട്ടി നേതൃത്വത്തോടും പ്രവർത്തകന്മാരോടും നന്ദി അറീക്കുകയാണ് കുന്നമംഗലത്ത് മുസ്ലിം യൂത്ത് ലീഗ് ആരുടെ മുമ്പിലും ഇതുവരെ മുട്ടു മടക്കി യിട്ടില്ല ;പല സമയത്തും എതിരാളികൾ വേട്ടയാടാൻ വന്നപ്പോൾ എല്ലാം തന്നെ നെഞ്ചുറപ്പോടെ അതിനെ നേരിട്ട് പാരമ്പര്യമാണ് കുന്നമംഗലത്ത് മുസ്ലിം യൂത്ത് ലീഗിൽ ഉള്ളത് ഈ ആധിപത്യം തകരാതെ നമുക്ക് കാത്ത് സൂക്ഷിക്കാം,. മുസ്ലിം യൂത്ത് ലീഗിന് കുന്ന മുഗലത്ത് ഒരു പുതിയ നേതൃത്വം വന്നിരിക്കുകയാണ് സിദ്ധീഖും ഷമീലും ബൈജും അടങ്ങിയ പുതിയ ടീമീൻ്റെ പിന്നിൽ കുന്നമംഗലത്തെ യൂത്ത് ലീഗ് അജയ്യമായിരിക്കും: എല്ലാവരും പിന്നിൽ ശക്തമായി അണിനിരക്കുക: യൂത്ത് ലീഗിൻ്റെ അവസാന ടേമിൽ ഐക്യകണ്ഡേന ഒരു ടീമിനെ പ്രഖ്യാപിക്കുവാൻ സാധിച്ചു എന്നുള്ളതിൽ വളരെ അധികം സന്തോഷം ഇതിന് സഹായിച്ച വിട്ട് വീഴ്ച ചെയ്ത എല്ലാവർക്കും നന്ദി;22 വർഷം കുന്നമംഗലം പോലുള്ള ഒരു പഞ്ചായത്തിൽ യൂത്ത് ലീഗിൻ്റെ നേതൃരംഗത്ത് പ്രവർത്തിക്കുവാൻ അവസരം തന്ന എൻ്റെ പന്തീർപാടത്തെ പാർട്ടി പ്രവർത്തകരോടും നേതാക്കന്മാരോടും സുഹൃതുക്കളോടും ഗൾഫിലെ സഹപ്രവർത്തകന്മാരോടും ഒരിക്കലും മായത്ത നന്ദിയും കടപ്പാടും അറീക്കുന്നു: ഈ കാലയളവിൽ എൻ്റെ പ്രവർത്തനത്തിൽ സംസാരത്തിൽ ആർക്കെങ്കിലും പ്രയാസങ്ങൾ വേദനകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്: തുടർന്നും സ്ഥാനമാനങ്ങൾ ഇല്ലെങ്കിലും എല്ലാറ്റിനും മുമ്പിൽ നെഞ്ചുപ്പോടെ ഹരിത കൊടിയുമായി ഇനി മുസ്ലീം ലീഗുകാരനായി ഞാൻ ഉണ്ടാകും

സ്നേഹപൂർവ്വം
ഒ സലീം
Don't Miss
© all rights reserved and made with by pkv24live