ഇരിട്ടി: വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള മാക്കൂട്ടം ചുരം അന്തർ സംസ്ഥാന പാതയിൽ കെ എസ് ആർ ടി സി യുടെ ഒരു മിനി ബസ്സിനുകൂടി കർണ്ണാടകം അനുമതി നൽകി.
നേരത്തെ രണ്ടു മിനി ബസ്സുകൾക്ക് ഈ പാതയിൽ അനുമതി ലഭിച്ചിരുന്നു.യാത്രക്കാരുടെ ബാഹുല്യവും പ്രയാസങ്ങളും കണക്കിലെടുത്താണ്ഒരു ബസ്സുകൂടി അനുവദിച്ചത്.ഇതോടെ മൂന്ന് ബസ്സുകൾ ഓരോ മണിക്കൂർ ഇടപ്പെട്ട് സർവീസ് നടത്തും.
മണ്ണിടിച്ചിലിൽ റോഡ് പൂർണ്ണമായും തകർന്നതിനാൽ രണ്ടാഴ്ച്ചയിലധികം ഇതുവഴി ഗതാഗതം നിലച്ചിരുന്നു.അറ്റകുറ്റപണി നടത്തി ചെറിയ വാഹനങ്ങൾക്ക് പ്രവേശനാനുമതി നൽകിയെങ്കിലും വലിയ വാഹനങ്ങൾക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ് .