കാളികാവില്‍ അഞ്ചംഗ സംഘം ഒഴുക്കില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി
കാളികാവ് ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലിൽ ഒഴുക്കിൽപ്പെട്ട അഞ്ചുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷപ്പെടുത്തിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വയസുള്ള കുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്.
വേങ്ങര പറമ്പിൽപടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കിൽപ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകൻ അജ്മൽ എന്നിവരെ രക്ഷപ്പെടുത്തി. ഒരുവയസ്സുള്ള അബീഹയെയാണ് കാണാതായത്.
വേങ്ങരയിൽനിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദർശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനാൽ നദിയിൽ ജലനിരപ്പുയരുകയും അഞ്ചുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു.