Peruvayal News

Peruvayal News

പ്രളയത്തിൽ കൈത്താങ്ങായ മൈത്രി വെട്ടുപാറക്ക് വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ആദരം

പ്രളയത്തിൽ കൈത്താങ്ങായ മൈത്രി വെട്ടുപാറക്ക്  വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ആദരം



വാഴക്കാട് - പ്രളയം തകർത്ത വാഴക്കാടിനെ കൈപിടിച്ചുയർത്താൻ കൂടെ നിന്നതിന് മൈത്രി വെട്ടുപാറക്ക് വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആദരം.


വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം ജമീല ടീച്ചറിൽ നിന്നും മൈത്രി വെട്ടുപാറ പ്രവർത്തകർ അംഗീകാരം ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ്‌ ജൈസൽ എളമരം, സ്ഥിരം സമിതി അദ്യക്ഷരായ മുഹമ്മദ്‌ എന്ന കുട്ടിമാൻ, സുഹറാബി പി പി, എ കെ സുഹറ സെക്രട്ടറി സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 പ്രളയ സമയത്ത് സാന്ത്വനം പ്രവർത്തകർ വീട് ഒഴിപ്പിക്കൽ,കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കൽ, റോഡുകളിലേക്കും വീടുകൾക്ക് മുകളിലേക്കും മറിഞ്ഞു വീണ മരങ്ങൾ വെട്ടിമാറ്റൽ, രോഗികളെയും പ്രായമായവരെയും മാറ്റി പാർപ്പിക്കൽ, വയറിംങ്ങ് കേട് തീർക്കൽ,ദുരിതാശ്വാസ കേമ്പുകൾ ഒരുക്കുന്നതിനും മറ്റും സൗകര്യം ചെയ്തു കൊടുക്കൽ, വീടുകൾ, പള്ളികൾ,ലോഡ് ജുകൾ,പോലീസ് സ്റ്റേഷൻ,CHC നിർമാണ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക്  കുടിവെള്ള വിതരണം,കിണറുകളും,റോഡുകളും, വീടുകളും ശുചീകരണം,ഫൂട്ട് വെയറുകൾ, വസ്ത്രങ്ങൾ,വിട്ടു ഉപകരണങ്ങൾ വിതരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തിയത്.
Don't Miss
© all rights reserved and made with by pkv24live