Peruvayal News

Peruvayal News

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ സോഫ്റ്റ്‌വെയർ ഡവലപ്പർമാരുടെ മൂന്ന് ഒഴിവുകളിലേക്ക് ഒക്‌ടോബർ ഒന്നിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ സോഫ്റ്റ്‌വെയർ ഡവലപ്പർമാരുടെ മൂന്ന് ഒഴിവുകളിലേക്ക് ഒക്‌ടോബർ ഒന്നിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 



സീനിയർ സോഫ്റ്റ്‌വെയർ ഡവലപ്പറുടെ ഒരു ഒഴിവാണുള്ളത്.  PHP, Laravel Framework, MySQL, PostgreSQL എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. സോഫ്റ്റ്‌വെയർ ഡവലപ്പറുടെ രണ്ട് ഒഴിവുകളുണ്ട്.  PHP, Laravel Framework, MySQL, PostgreSQL എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഒക്‌ടോബർ ഒന്ന് രാവിലെ 10.30 ന് ഹൗസിംഗ് ബോർഡ് റോഡിലുള്ള പി.റ്റി.സി ടവറിലെ ലൈഫ് മിഷൻ ഓഫീസിൽ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Don't Miss
© all rights reserved and made with by pkv24live