ഉപജില്ലാ അത്‌ലറ്റിക് മീറ്റിൽ പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് മികച്ച മുന്നേറ്റം
കോഴിക്കോട് റൂറൽ സബ് ജില്ലാ അത്‌ലറ്റിക് മീറ്റിൽ പെരിങ്ങൊളം ഹയർ സെക്കന്ററി സ്കൂൾ പ്രതിഭകൾ ഉന്നത സ്ഥാനത്തെത്തി.
ഹയർ സെക്കന്ററി ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം മത്സരങ്ങളിലും ഉന്നത നിലവാരം പുലർത്തി.