പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ്, പുതിയ കമ്മറ്റി നിലവിൽ വന്നു.
പെരുവയൽ: മുസ്ലിം യൂത്ത് ലീഗ് മെംബർഷിപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള പെരുവയൽ പഞ്ചായത്ത് കൗൺസിൽ മീറ്റ് പെരുവയൽ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ഉനൈസ് പെരുവയൽ അധ്യക്ഷത വഹിച്ചു. എ.ടി ബഷീർ ,പൊതാത്ത് മുഹമ്മദ് ഹാജി ,പി .പി ജാഫർ മാസ്റ്റർ ,കെ.ജാഫർ സാദിഖ് ,റിട്ടേണിംഗ് ഓഫീസർ നൗഷാദ് പുത്തൂർ മഠം ,പി.കെ ഷറഫുദ്ധീൻ ,കെ.എം ഷാഫി ,സലിം കുറ്റിക്കാട്ടൂർ ,മുഹമ്മദ് കോയ കായലം ,ടി.എം ഷിഹാബ് സംസാരിച്ചു.
പ്രസിഡണ്ടായി ടി.എം ഷിഹാബ് ആനക്കുഴിക്കരയും ,ജന.സെക്രട്ടറിയായി ഹാരിസ് പെരിങ്ങൊളവും ട്രഷററായി നുഹ്മാൻ വെള്ളിപറമ്പും തെരഞ്ഞെടുക്കപ്പെട്ടു.
റഷീദ് ഒ, ,മഹ്ഷൂം മാക്കിനിയാട്ട് ,യാസർ അറഫാത്ത് (വൈസ്.പ്രസിഡണ്ടുമാർ)
അൻസാർ പെരുവയൽ ,ഷമീം കായലം ,ഷിഹാബ് കീഴ്മാട് (ജോ. സെക്രട്ടറിമാർ)
ആയും തെരഞ്ഞെടുക്കപ്പെട്ടു.