പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ് ഒഴിവ്: വാക് ഇൻ ഇന്റർവ്യു നാളെ രാവിലെ പത്തര മുതൽ പന്ത്രണ്ടര വരെ
പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് നാളെ (17-09-2019) രാവിലെ പത്തര മുതൽ പന്ത്രണ്ടര വരെ ആശുപത്രി ഓഫീസിൽ വാക് ഇൻ ഇന്റർവ്യു നടത്തുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യേഗാർഥികൾ ഫാർമസി കൗൺസിൽ അംഗീകാരം പുതുക്കിയവർ ആയിരിക്കണം. അസ്സൽ സർട്ടിഫിക്കറ്റുകളും, ഒരു സെറ്റ് കോപ്പിയും ഇന്റർവ്യു സമയത്ത് ഹാജരാക്കേണ്ടതാണെന്ന് പേരാവൂർ താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു.