Peruvayal News

Peruvayal News

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുളള വിവിധ ആശുപത്രികളിൽ ബി.എസ് സി/എം.എസ്.സി നഴ്‌സുമാരെ ഒഡെപെക് മുഖേനെ (സ്ത്രീകൾ മാത്രം) തെരഞ്ഞെടുക്കുന്നു.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുളള വിവിധ ആശുപത്രികളിൽ ബി.എസ് സി/എം.എസ്.സി നഴ്‌സുമാരെ ഒഡെപെക് മുഖേനെ (സ്ത്രീകൾ മാത്രം) തെരഞ്ഞെടുക്കുന്നു. 

ഒക്‌ടോബർ 15 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിൽ കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തിപരിചയം ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം gcc@odepc.in ൽ ഒക്‌ടോബർ പത്തിനകം അയയ്ക്കണം. എച്ച്.ആർ.ഡി-എം.ഇ.എ അറ്റസ്റ്റേഷൻ ഡേറ്റാഫ്‌ളോ കഴിഞ്ഞവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്:  www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43/45.
Don't Miss
© all rights reserved and made with by pkv24live