പെരുവയൽ
കോൺഗ്രസ് സേവാദൾ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയത്തിൽ പ്രത്യക്ഷമായി ബുദ്ധിമുട്ട് അനുഭവിക്കാത്തതും എന്നാൽ പരോക്ഷമായി വരുമാന മാർഗ്ഗം നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണ, വസ്ത്ര, കിറ്റുകൾ നൽകി.
പെരുവയൽ അമ്പലമുക്കിൽ വെച്ച് നടന്ന ചടങ്ങിൽ കോൺഗ്രസ് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുന്ദരൻ കിറ്റുകൾ വിതരണം ചെയ്തു. സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷമീം പക്സാൻ അദ്ധ്യക്ഷത വഹിച്ചു.
സേവാദൾ സംസ്ഥാന കൺവീനർ ബിനീഷ് പ്രസാദ്, പെരുവയൽ മണ്ഡലം ചീഫ് ഓർഗനൈസർ പ്രഭാകരൻ കീഴ്മാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീബ റായ്, സി.എം സദാശിവൻ, സുരേന്ദ്രൻ കുറ്റിക്കാട്ടുർ, കെ. രാധാകൃഷ്ണൻ പെരിങ്ങളം, സുബിത തോട്ടാഞ്ചേരി, കമ്മദ് ഹാജി., ഷാഹിം പെരുമണ്ണ, റിയാസ് ഇ, സേവാദൾ പെരുവയൽ മണ്ഡലം ജന സെക്രട്ടറി മനീഷ് അമ്പലമുക്ക്, സി.കെ. അലി,എന്നിവർ സംസാരിച്ചു.
സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് മുരളി ചെറുകയിൽ സ്വാഗതവും
ടി. തുളസീധരൻ നന്ദിയും പറഞ്ഞു.