കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പരിശീലനം നല്‍കുന്നു.
പാലക്കാട്: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പരിശീലനം നല്‍കുന്നു.
സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ മൂന്ന് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 585/- രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി സെപ്റ്റംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ.), മഞ്ചേരി, മലപ്പുറം വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9846797000.