ആകാശത്ത് നിന്ന് ആകാശത്തേക്കുള്ള ഇന്ത്യയുടെ അസ്ത്ര മിസ്സൈല്‍ പരീക്ഷണം വിജയകരം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എയർ ടു എയർ മിസൈലായ അസ്ത്ര വിജയകരമായി പരീക്ഷിച്ചു. സുഖോയ് യുദ്ധവിമാനത്തിൽ നിന്നാണ് മിസ്സൈൽ തൊടുത്തത്. ഏത് പ്രതികൂലമായ കാലാവസ്ഥയിലും 70 കിമി അപ്പുറത്തുള്ള ലക്ഷ്യം തകർക്കാൻ കഴിയുന്നതാണ് അസ്ത്ര മിസൈൽ.
ഒഡിഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ചാണ് മിസൈൽ വിമാനത്തിൽ നിന്ന് തൊടുത്തത്. ഡിഫൻസ് റിസേർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷനാണ്(ഡിആർഡിഒ) ആണ് മിസൈൽ വികസിപ്പിച്ചെടുത്തത്.
ലക്ഷ്യസ്ഥാനത്തെ തിട്ടപ്പെടുത്തി വിജയകരമായി മിസ്സൈൽ അതിനെ തകർത്തു എന്ന് സേന വൃത്തങ്ങൾ അറിയിച്ചു. റഡാർ ഉപയോഗിച്ചും ഇലക്ട്രോ ഒപ്ടിക്കൽ ട്രാക്കിങ് സെൻസറുകൾ ഉപയോഗിച്ചും ആണ് മിസൈലിന്റെ പ്രവർത്തനം നിരീക്ഷിച്ചത്. സാധാരണ റഷ്യൻ നിർമ്മിതമായ എയർ ടു എയർ മിസൈലുകളാണ് ഇന്ത്യ ഇതുവരെ ഉപയോഗിച്ചിരുന്നത്. അടുത്തതായി
300 കി.മീ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈൽ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒ ഇപ്പോൾ.