Peruvayal News

Peruvayal News

താമരശ്ശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആക്കി ഉയർത്തണം -മുസ്ലിം ലീഗ്

താമരശ്ശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആക്കി ഉയർത്തണം -മുസ്ലിം ലീഗ് 


താമരശ്ശേരി: മലയോര മേഖലയിലെ പ്രധാനപ്പെട്ടതും നൂറുക്കണക്കിന് രോഗികൾ ദിനേനയെത്തുകയും ചെയ്യുന്ന താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയായി ഉയർത്തണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് വാർഷിക കൗൺസിൽ യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. 

താലൂക്ക് ആസ്ഥാനമെന്ന നിലക്കും, അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രി എന്ന നിലക്കും താമരശ്ശേരിയെയാണ് പരിഗണിക്കേണ്ടത്. ഈ വിഷയത്തിൽ രാഷ്ട്രീയ താൽപര്യം വെടിഞ്ഞ് ബന്ധപ്പെട്ടവർ ജനതാൽപര്യത്തിന് മുൻതൂക്കം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. 

ചുങ്കം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്നും, വട്ടക്കുണ്ട് - ചുങ്കം ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
താമരശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് വാർഷികയോഗം സി മോയിൻ കുട്ടി ഉൽഘടനം ചെയ്തു ,പി സ്‌ മുഹമ്മദലി അധ്യക്ഷത വഹിച്ചു,യോഗത്തിൽ 
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിവിധ കോളേജുകളിൽ നിന്ന്  വിജയിച്ച എം.എസ്.എഫ് പ്രവർത്തകരായ മുഹമ്മദ് അനസ്‌ പി.കെ, മുഹമ്മദ് ജസീൽ, ഹബീബ് റഹ്മാൻ എ.കെ, മിൻഹാജ് സി.പി. എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. 

നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം.ഉമ്മർ മാസ്റ്റർ, നിരീക്ഷകൻ യു.കെ.അബു ഓമശ്ശേരി, കെ.എം.അഷ്റഫ് മാസ്റ്റർ, പി.ടി.ബാപ്പു, എ.പി.മൂസ, എ.കെ.അസീസ്, പി.എ.അബ്ദുസ്സമദ് ഹാജി, അഷ്‌റഫ് കോരങ്ങാട്, എം.സുൽനീക്കർ, എടവലം ഹുസ്സയിൻ, എ.കെ. കൗസർ, വി.പി.ആണ്ടി, ഷംസീർ എടവലം, പി.പി. ഗഫൂർ, എൻ.പി.മുഹമ്മദലി മാസ്റ്റർ, ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ, റഫീഖ് കൂടത്തായി, കെ.സി. ഷാജഹാൻ, എം.ടി.അയ്യൂബ് ഖാൻ, അനസ് പൂക്കോട് സംസാരിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് ജന.സെക്രട്ടറി പി.പി.ഹാഫിസ് റഹിമാൻ സ്വാഗതവും ട്രഷറർ എൻ.പി.റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. 

ചിത്രം: താമരശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് വാർഷിക കൗൺസിൽ യോഗം പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയിൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Don't Miss
© all rights reserved and made with by pkv24live