Peruvayal News

Peruvayal News

കെ.എസ്.ഇ.ബി.യിൽനിന്ന് ഇനി ഇന്റർനെറ്റ് കണക്‌ഷനും;

കെ.എസ്.ഇ.ബി.യിൽനിന്ന് ഇനി ഇന്റർനെറ്റ് കണക്‌ഷനും; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യം


സംസ്ഥാന വൈദ്യുതിബോർഡിൽനിന്ന് വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റർനെറ്റ് കണക്ഷനും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെ-ഫോൺ) എന്ന പേരിൽ സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. വൈദ്യുതിബോർഡിന്റെ വിപുലമായ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്ഷൻ യാഥാർഥ്യമാകുന്നതോടെ ഇ-ഗവേണൻസ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

കെ-ഫോൺ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർഓഫീസുകളും ഈ നെറ്റ്വർക്കിലേക്ക് മാറും. ഒപ്പം എല്ലാ ബി.പി.എൽ. കുടുംബങ്ങൾക്കും സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്ഷന് അപേക്ഷ നൽകുന്നവർക്ക് അപ്പോൾതന്നെ ഇന്റർനെറ്റുകൂടി ലഭ്യമാക്കും.
Don't Miss
© all rights reserved and made with by pkv24live