സ്കൂൾ വിദ്യാഭ്യാസരംഗത്തെ മികവിൽ കേരളം ഒന്നാമത്.
നീതി ആയോഗ് ഇന്ന് പുറത്തുവിട്ട സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് 2019 പ്രകാരം സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞവർഷവും കേരളം ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ നില മെച്ചപ്പെടുത്തി 82.17 പോയിന്റുകൾ നേടിയാണ് കേരളം ഒന്നാമതെത്തിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടു പോകുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സംസ്ഥാനത്തിന് ലഭിച്ച ഈ നേട്ടം. ഈ ഉജ്ജ്വല നേട്ടത്തിന് കാരണക്കാരായ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ,
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, സർവ്വോപരി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ഏറ്റെടുത്ത പൊതുജനങ്ങൾ - എല്ലാവർക്കും നിറഞ്ഞ ഹൃദയത്തോടെ ഞാൻ നന്ദി രേഖപ്പെടുത്തട്ടെ. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസവും പഠന സൌകര്യങ്ങളും ഇനിയും കൂടുതൽ മെച്ചപ്പെടുത്താനുള്ള നമ്മുടെ കൂട്ടായ ശ്രം കരുത്തുറ്റതാക്കാൻ ഈ സ്ഥാനലബ്ധി പ്രചോദനമാകട്ടെ.
സി.രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി