അമിതമായ സമ്മര്‍ദ്ദങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ദിവസം ബ്രേക്ക്ഫാസ്റ്റായി നേന്ത്രപ്പഴം കഴിക്കുന്നത് വളരെയധികം ഉപയോഗപ്രദമാണെന്നും ഇവര്‍ പറയുന്നു. മത്തന്‍കുരുവും സ്ട്രെസ് അകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണത്രേ. സ്ട്രെസും ഉത്കണ്ഠയും അമിതമായ രക്തസമ്മര്‍ദ്ദവും മാറാന്‍ ഒരുപിടി മത്തന്‍കുരു ധാരാളമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് പോലുള്ള ധാതുക്കളാണത്രേ ഇതിന് ഏറെ സഹായിക്കുന്നത്. ഒരുപിടി ചോറും പരിപ്പ് കറിയും അല്‍പം നെയ്യും കഴിക്കുന്നത് സ്ട്രെസിനെ അകറ്റാന്‍ സഹായിക്കുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേകര്‍ പറയുന്നു. അതുപോലെ അണ്ടിപ്പരിപ്പും കപ്പലണ്ടിയും സ്ട്രെസിനെ അകറ്റാന്‍ സഹായിക്കും.