സി എച്ച് സെന്റർ വെട്ടുപാറ
ഓൺലൈൻ സർവ്വീസ് കർമ്മപദ്ധതിയുടെ ലോഗോ പ്രകാശനം
എടവണ്ണപ്പാറ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിവരുന്ന വെട്ടുപാറ സി എച്ച് സെന്റർ ഓൺലൈൻ വിംഗ് ആസൂത്രണം ചെയ്ത വ്യത്യസ്ത പരിപാടികളടങ്ങിയ ഓൺലൈൻ സർവ്വീസ് കർമ്മപദ്ധതിയുടെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് സി എച്ച് സെന്റർ കൺവീനർ എം എ റസാഖ് മാസ്റ്റർ ഓൺലൈൻ സേവന കൺവീനർ അനസ് പി പി ക്ക് നൽകി നിർവ്വഹിച്ചു. ഓൺലൈൻ പദ്ധതികളുടെ വിശദീകരണം അനസ് പി പി നിർവഹിച്ചു.
സെന്റർ ചെയർമാൻ കെ എം എ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ്, എം സി സലാം, കെ എം ഉമ്മർ ബാബു, കോ- ഓഡിനേറ്റർ കെ പി നൗഷാദ്, വി അലി മൗലവി, അസീസ് മാസ്റ്റർ കെ ടി, ജാഫർ കൊണ്ടോട്ടി, സി ടി റഫീഖ്, അബ്ദുൽ വാരിസ് വി ടി, അനസ് പി പി സംസാരിച്ചു. കൺവീനർ കെ വി എ സലാം സ്വാഗതവും അസി. കോ ഓഡിനേറ്റർ നവാസ് ശരീഫ് നന്ദിയും പറഞ്ഞു.