കോളജുകളില്‍ ബിരുദ കോഴ്സുകളിലേക്കു പ്രവേശനം പൊതുപ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാക്കുന്നു.
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം വൈകാതെ ഈ രീതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്ലസ് ടു മാര്‍ക്ക് പ്രവേശന മാനദണ്ഡമാകില്ല. കേന്ദ്രസര്‍ക്കാര്‍ ജൂണില്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു.