മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ ഭരണസമിതി
വെള്ളപ്പൊക്ക ദുരിതാശ്വാസം സർക്കാർ ധനസഹായം വൈകുന്നതിൽ യൂത്ത് ലീഗ് പ്രതിഷേധം രേഖപ്പെടുത്തി
മാവൂർ:
വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ മാവൂർ പഞ്ചായത്തിലെ പ്രള ബാധിതരായ ഭൂരിഭാഗം പേർക്കും പ്രളയം കഴിഞ്ഞു ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ ലഭിക്കാത്തതിൽ യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
മാവൂർ STU ഓഫീസിൽ ചേർന്ന പഞ്ചായത്ത് യൂത്ത് ലീഗിന്റെ പുതിയ കമ്മിറ്റി രൂപീകരണ കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം
പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന് മുർത്താസ് കുറ്റിക്കടവ് പ്രസിഡണ്ടായും,
ഹബീബ് ചെറൂപ്പ ജനറൽ സെക്രട്ടറിയായും,
ശരീഫ് സി ടി ട്രഷറർ ആയും
സഹ ഭാരവാഹികളായി
ശമീം ഊർക്കടവ്, ഫസൽ മുഴാ പാലം, റാസിഖ് മുക്കിൽ, ശൗക്കത്തലി വി, അബൂബക്കർ സിദ്ധീഖ്,മുനീർ മാവൂർ, ലിയാഖത്ത്, സുഹൈൽ, അസ്ലം ബാവ തുടങ്ങി പതിനൊന്നംഗപുതിയ കമ്മിറ്റി നിലവിൽ വന്നു
നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേനത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്താനും കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ യു എ ഗഫൂർ അദ്യക്ഷത വഹിച്ചു.
ചിറ്റടി അഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു
റിട്ടേർണിംഗ് ഓഫീസർ കുഞ്ഞിമരക്കാർ മലയമ്മ, എൻ പി അഹമ്മദ്, ഒ എം നൗഷാദ്, വി കെ റസാഖ്, ശാക്കിർ പാറയിൽ, സലാം പി പി, തേനി ങ്ങൽ അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു..