സർവകക്ഷി യോഗം ചേർന്നു.
പെരുവയൽ സെൻ സേവിയേഴ്സ് യുപി സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ അപ ലഭിക്കുവാനും പ്രതിഷേധിക്കാനും സർവകക്ഷി യോഗം ചേർന്നു.
യോഗത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ സുബിതാ തോട്ടാ മഞ്ചേരി അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ മോൺസിഞ്ഞോർ ഡോക്ടർ തോമസ് പനക്കൽ, പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈവി ശാന്ത, സ്കൂൾ മാനേജർ ഫാദർ ജെയ്സൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നസീബറായ്, രവികുമാർ പനോളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പികെ ശറഫുദ്ദീൻ, എംകെ മുനീർ, പ്രസീത സി പി, സുകുമാരൻ, മാവൂർ എസ് ഐ സുരേഷ് കുമാർ വി എസ്, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ വിനോദ് ഇളവന, പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ സി എം സദാശിവൻ, മറ്റ് സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ റിച്ചാർഡ് ജയ്സൺ സ്വാഗതവും, ശ്രീ ജിബിൻ ജോസഫ് നന്ദിയും ആശംസിച്ചു