എ.പി.ജെ. അബ്ദുൾകലാം സ്‌കോളർഷിപ്പ്:
അപേക്ഷത്തിയതി നീട്ടി
എ.പി.ജെ. അബ്ദുൾകലാം സ്‌കോളർഷിപ്പ്:
അപേക്ഷത്തിയതി നീട്ടി
സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ എ.പി.ജെ.അബ്ദുൾ കലാം സ്‌കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം. ഒക്‌ടോബർ അഞ്ചിനകം സ്ഥാപനമേധാവികൾ അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിക്കണം.
www.minoritywelfare.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2300524, 0471-2302090.