Peruvayal News

Peruvayal News

ദുബായ് മാതൃകയിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ, സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്രത്തിന്റെ ഉത്തേജക പദ്ധതി

ദുബായ് മാതൃകയിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ, സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്രത്തിന്റെ ഉത്തേജക പദ്ധതി


രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നടപടികൾ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ബാങ്കിംഗ് മേഖലയിലെ പരിഷ്കരണത്തിന് ശേഷം അടുത്ത ലക്ഷ്യം നികുതി മേഖലയിലെ പരിഷ്കരണമാണെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നുണ്ടെന്നും പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിർത്താനായെന്നും ധനമന്ത്രി ഡൽഹിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ബാങ്കുകളിൽ കൂടുതൽ വായ്പകൾ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി ഈ മാസം 19ന് ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേർക്കും. രാജ്യത്ത് നടക്കുന്ന ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. 2020 ജനുവരി മുതൽ ടെക്സ്റ്റൈൽ മേഖലയിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു.

രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ ദുബായ് മാതൃകയിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തും. ജിഎസ്ടി , ഐ.ടി റീഫണ്ട് സംവിധാനം ഈ മാസം മുതൽ നടപ്പിലാക്കും. നികുതി റിട്ടേണുകൾ പൂർണമായും ഇ റിട്ടേൺ സംവിധാനം വഴിയാക്കും. കയറ്റുമതി ഇടിവ് നികത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കും. ടെക്സ്റ്റൈൽ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബർ 31 വരെയാക്കും. പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Don't Miss
© all rights reserved and made with by pkv24live