Peruvayal News

Peruvayal News

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഒക്ടോബര്‍ മൂന്നുവരെ ktet.kerala.gov.in വഴി അപേക്ഷിക്കാം

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഒക്ടോബര്‍ മൂന്നുവരെ ktet.kerala.gov.in വഴി അപേക്ഷിക്കാം.



ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗങ്ങളിലെ (ഭാഷാ-യു.പി.തലംവരെ)/സ്‌പെഷ്യല്‍ വിഷയങ്ങള്‍ -ഹൈസ്‌കൂള്‍തലംവരെ) അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയാണ് കെ-ടെറ്റ്.

കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ നവംബര്‍ 16-നും കാറ്റഗറി മൂന്ന് പരീക്ഷ നവംബര്‍ 17-ന് ഉച്ചകഴിഞ്ഞും കാറ്റഗറി നാല് പരീക്ഷ നവംബര്‍ 24-ന് ഉച്ചകഴിഞ്ഞും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതവും എസ്.സി/എസ്.ടി./പി.എച്ച്‌./ബ്ലൈന്‍ഡ് വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി അടയ്ക്കാം.

ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച്‌ ഒരുതവണമാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമര്‍പ്പിച്ച്‌ ഫീസ് അടച്ചുകഴിഞ്ഞാല്‍ തിരുത്തലുകള്‍ സാധ്യമല്ല. പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ പൂരിപ്പിച്ച്‌ നോട്ടിഫിക്കേഷനില്‍ പറഞ്ഞപ്രകാരമുള്ള ഫോട്ടോഅപ്‌ലോഡ്‌ ചെയ്യണം.

അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകനിയമനത്തിന് യോഗ്യതാമാനദണ്ഡമായി കെ-ടെറ്റ് പരീക്ഷായോഗ്യത പരിഗണിക്കും.
Don't Miss
© all rights reserved and made with by pkv24live