Peruvayal News

Peruvayal News

നെല്ലാര് മഹല്ല് ശാക്തീകരണ പദ്ധതി MEP NELLAR (Mahallu Empowerment Programme - Nellar) വിവര ശേഖരണം ആരംഭിച്ചു.

നെല്ലാര് മഹല്ല് ശാക്തീകരണ പദ്ധതി
MEP NELLAR (Mahallu Empowerment Programme - Nellar) വിവര ശേഖരണം ആരംഭിച്ചു.




വെട്ടുപാറ :  മഹല്ല് പ്രവർത്തനങ്ങൾ ഡിജിറ്റൽ സാധ്യതകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വെട്ടുപാറ നെല്ലാര് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി. പരമ്പരാഗത രീതിയിൽ പ്രവർത്തങ്ങൾ നടന്നു വരുന്ന മഹല്ലിന്റെ മഹിതമായ പാരമ്പര്യം നിലനിർത്തി സര്വതോന്മുഖമായ ഉന്നമനം ലക്ഷ്യമിട്ട്,  വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ മഹല്ലു കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി നടക്കുന്ന സമ്പൂർണ്ണ വിവര ശേഖരണ പരിപാടി മഹല്ല് കാരണവർ കെ ഇ മുഹമ്മദ്‌ ഹാജിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു കൊണ്ട് ഇന്ന് ആരംഭിച്ചു. വിവര ശേഖരണത്തിലും, തുടർ പരിപാടികളിലും എല്ലാവരുടെയും പിന്തുണയും സഹായ സഹകരങ്ങളും ഉപദേശ നിർദേശങ്ങളും ഉണ്ടാവണമെന്ന് മഹല്ല് കമ്മിറ്റി അഭ്യർത്ഥിച്ചു.


ഉദ്ദേശ ലക്ഷ്യങ്ങൾ

1.മഹല്ല് വിവരങ്ങളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ 
2.മഹല്ല് വിവരങ്ങൾക്ക് മൊബൈൽ അപ്ലിക്കേഷൻ 
3.മഹല്ല് അറിയിപ്പുകൾ എസ് എം എസ് രൂപത്തിൽ അംഗങ്ങളിലേക്ക്. 
4. മഹല്ലിൽ നിന്നും അനുവദിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ 
5.കരിയർ ഇൻഫർമേഷൻ 
6.മഹല്ല് അക്കൗണ്ട്സ് ഡിജിറ്റലൈസേഷൻ
7.മഹല്ലു പരിധിയിലെ വീടുകൾക്ക് പ്രത്യേക ക്ലസ്റ്ററും വീട്ടു നമ്പറും
8.പലിശ രഹിത നിധി 
9.വിദ്യാർത്ഥി, അധ്യാപക,  ഉദ്യോഗസ്ഥ, കർഷക, വനിതാ, യുവജന, വയോജന കൂട്ടായ്മ. 
10.ആരോഗ്യ, വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങൾ - ആസൂത്രണവും നിർവഹണവും. 
11.പ്രീമാരിറ്റൽ, പാരന്റിങ്,  ദഅവാ കോഴ്‌സുകൾ 
12. കരിയർ ഗൈഡൻസ്  & കൗൺസിലിംഗ്,  മത്സര പരീക്ഷ പരിശീലനം,  വിവിധ സ്കോളർഷിപ്പ് സംബന്ധമായ വിവരങ്ങൾ. 
13. അശരണർക്ക് ക്ഷേമ പെൻഷൻ. 
14. മോട്ടിവേഷൻ പ്രോഗ്രാമുകൾ,  തൊഴിൽ പരിശീലനം. 
15.ബ്ലഡ്‌ ഡോണേഴ്സ് ഫോറം.

ഇതിന്റെ ഭാഗമായുള്ള ആലോചന യോഗം ഇന്നലെ വെട്ടുപാറ  നെല്ലാര് ജുമാ മസ്ജിദിൽ നടന്നു.
Don't Miss
© all rights reserved and made with by pkv24live