Peruvayal News

Peruvayal News

അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ അഞ്ചിന് രാവിലെ 10.30ന് പരിയാരത്തുളള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ക്രീയാശാരീര വകുപ്പിൽ ഒഴിവുളള അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ അഞ്ചിന് രാവിലെ 10.30ന് പരിയാരത്തുളള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. 




ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 56,395 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ, സ്ഥിര നിയമനം നടക്കുന്നത് വരെയോ, ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.
Don't Miss
© all rights reserved and made with by pkv24live