സംസ്ഥാന സർക്കാരിന്റെ സൗജന്യ 108 ആംബുലൻസ് ഇനി മുക്കത്തും താമരശ്ശേരിയിലും..
അപകടം നടക്കുന്ന സ്ഥലത്ത് നിന്ന് 108ലേക്ക് കോൾ ചെയ്യുന്നതോടെ കോൾ സെന്ററിൽ കോൾ അറ്റൻഡ് ആവുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ ആംബുലൻസിലെ ടെക്നീഷ്യൻമാരുടെ മൊബൈലിലെ കേരള 108 പൈലറ്റ് എന്ന് ആപ്പിലേക്ക് നിർദ്ദേശം വരികയും നിർദ്ദേശം ലഭിച്ച രണ്ട് മിനിറ്റിനുള്ളിൽ വണ്ടി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്യും.
ഒരു സമയത്ത് ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യനും ഒരു പൈലറ്റും ആണ് ഉണ്ടാവുക.
മുക്കത്തെ ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിന്യ ജിതിനും, പൈലറ്റായി ദീപക്കും ആണ് ഉള്ളത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും
ആംബുലൻസുകൾ "108' എന്ന നമ്പറിലൂടെ
വിളിപ്പുറത്തത്തും.
ഇതിന്റെ ഭാഗമായാണ് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും 108 ആംബുലൻസിലെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. തികച്ചും സൗജന്യമാണ് ഇതിന്റെ സേവനം. റോഡപകടങ്ങൾക്ക് ആണ് മുൻഗണന കൊടുത്തിട്ടുള്ളത് എങ്കിലും എല്ലാത്തരം അപകടങ്ങളും ഇവർ കൈകാര്യം ചെയ്യുന്നുണ്ട്.