ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലെയും വൈക്കം, ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡുകളിലേയും കാസർകോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലേയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഈ വാർഡുകളിലെ കരട് വോട്ടർപട്ടിക ഇന്ന് (ഒക്‌ടോബർ 16 ന്) പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്‌ടോബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് - ഫോം നാല്, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് - ഫോം ആറ്, പോളിംഗ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം - ഫോം ഏഴ് എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോം -അഞ്ചിൽ നേരിട്ടോ, രജിസ്റ്റേർഡ് തപാലിലൂടെയോ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷകൻ കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് സമർപ്പിക്കേണ്ടത്. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 11 ആണ്. അന്തിമ വോട്ടർപട്ടിക നവംബർ 13-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യതാതീയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ 18 വയസ് തികഞ്ഞിട്ടുള്ളവർക്കാണ് പുതുതായി പേര് ചേർക്കാനുള്ള അപേക്ഷ നൽകാൻ കഴിയുന്നത്. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക www.lsgelection.kerala.gov.in -ൽ ലഭ്യമാണ്. പത്തനംതിട്ട ജില്ലയിൽ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗർ ഫാക്ടറി വാർഡ്, കോന്നി ഗ്രാമ പഞ്ചായത്തിലെ എലിയറയ്ക്കൽ, ആലപ്പുഴ ജില്ലയിൽ അരൂക്കുററി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചതുർത്ഥ്യാകരി, പത്തിയൂർ ഗ്രാമപഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിൽ അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമ പഞ്ചായത്തിലെ നാൽപാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എൽ.എഫ് ചർച്ച് വാർഡ്, ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട വാർഡ്, എറണാകുളം ജില്ലയിൽ മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ തോട്ടുവ വാർഡ്, തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിൽ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴ, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂർ ഗ്രാമ പഞ്ചായത്തിലെ എടത്തുംകര, പതിയാക്കര നോർത്ത് വാർഡുകൾ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോക്കുഴി, കണ്ണൂർ ജില്ലയിൽ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ എടക്കാട് വാർഡ്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിൾ വാർഡ്, കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിലെ മാലോം, കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നത്.