തിരുച്ചിറപ്പള്ളി ജ്വല്ലറിയിലെ 13 കോടിയുടെ മോഷണം: അഞ്ച് പേര്‍ പിടിയിൽ
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് 13 കോടി രൂപയുടെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂരിൽ വെച്ചാണ് പ്രതികൾ പോലീസ് വലയിലാകുന്നത്. തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. 35 കിലോ സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്.
ബുധനാഴ്ച രാവിലെ ജീവനക്കാർ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിയുന്നത്. മുഖംമൂടി ധരിച്ച രണ്ടുപേരാണ് ജ്വല്ലറിയുടെ പിറകുവശത്തെ ചുമർ തുരന്ന് അകത്തുകയറിയത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.