വിവിധ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലായി എം.എസ്.സി നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 17ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും.
തിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലായി എം.എസ്.സി നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 17ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ ഇനി വരുന്ന ഒഴിവുകള്‍ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
കേരള പ്രവേശന പരീക്ഷ കമ്മീഷണര്‍, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള 2019 ലെ എം.എസ്.സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സല്‍ രേഖകള്‍, അസ്സല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി), മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം.സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 21 നുള്ളില്‍ കോളേജില്‍ ഫീസടച്ച് രേഖകള്‍ സമര്‍പ്പിച്ച് പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങള്‍ ഡി.എം.ഇ. യുടെ വെബ്‌സൈറ്റായ www.dme.kerala.gov.in ല്‍ ലഭിക്കും.