തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കി വരുന്ന ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാം നവംബർ 18 വരെ നീട്ടി
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കി വരുന്ന ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാം നവംബർ 18 വരെ നീട്ടി. 2020 ജനുവരി യോഗ്യതാ തീയതിയായി നിശ്ചയിച്ച് സമ്മതിദായക പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക സമ്മതിദായക പട്ടിക പുതുക്കൽ പരിപാടിയോടനുബന്ധിച്ച് ഒക്‌ടോബർ 15ന് കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത് നവംബർ 25ലേയ്ക്ക് മാറ്റി. പൊതുജനങ്ങൾക്ക് നവംബർ 25 മുതൽ ഡിസംബർ 24 വരെ അവകാശങ്ങളും ആക്ഷേപങ്ങളും ഫയൽ ചെയ്യാം. 2020 ജനുവരി 20ന് സമ്മതിദായക പട്ടിക അന്തിമമായി പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.