ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.ഒ.എസ് വിഭാഗത്തിൽപ്പെട്ട നിർദിഷ്ട യോഗ്യത നേടിയവർക്കും സ്‌കോൾ മുഖേന പ്ലസ് വണ്ണിന് പ്രൈവറ്റായി ചേർന്ന് പഠിക്കാനാഗ്രഹിക്കുന്ന മറ്റ് വിദ്യാർഥികൾക്കും സ്‌കോളിന്റെ സംസ്ഥാന കാര്യാലയത്തിൽ രജിസ്‌ട്രേഷനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദിഷ്ട രേഖകളുമായി നവംബർ രണ്ടിനു മുമ്പ് സംസ്ഥാന ഓഫീസിൽ ഹാജരായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇതിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി അപേക്ഷയും അനുബന്ധ രേഖകളും കൈവശം സൂക്ഷിച്ചിട്ടുള്ളവർ നവംബർ രണ്ടിന് മുമ്പായി ലഭിക്കത്തക്കവിധം അയക്കണം. വിശദാംശങ്ങൾക്ക് സ്‌കോൾ കേരള സംസ്ഥാന/ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0471-2342950, 2342271, 2342369.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ മുഖേന പത്താംതരം വിജയിച്ചവർക്ക് സ്‌കോൾ-കേരള മുഖേന ഹയർ സെക്കൻഡറി പ്രവേശനം നേടുന്നതിന് 2011ൽ ഏർപ്പെടുത്തിയ നിബന്ധനകൾക്ക് ഈ അധ്യയന വർഷത്തേക്കു കൂടി സർക്കാർ ഇളവ് അനുവദിച്ചു.