Peruvayal News

Peruvayal News

2018-19 അദ്ധ്യയ വര്‍ഷത്തെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും (ഒ.ബി.സി. വിഭാഗങ്ങളിലെ മറ്റു സമുദായങ്ങള്‍ അര്‍ഹരല്ല) മെറിറ്റ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു.

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, 2018-19 അദ്ധ്യയ വര്‍ഷത്തെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും (ഒ.ബി.സി. വിഭാഗങ്ങളിലെ മറ്റു സമുദായങ്ങള്‍ അര്‍ഹരല്ല) മെറിറ്റ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. എസ്.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എസ്.എല്‍.സി, പ്ലസ്സ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണല്‍ പരീക്ഷകളില്‍ അറുപതു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

www.ksdc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് നവംബര്‍ 20ന് രാത്രി 12 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ സി ഗ്രേഡില്‍ കുറവുളളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ, 0481-2564304, 9400309740 എന്നീ ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പടണം.
Don't Miss
© all rights reserved and made with by pkv24live