Peruvayal News

Peruvayal News

2019-20 അധ്യയന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റ് (റിന്യൂവൽ) നൽകുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

2019-20 അധ്യയന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റ് (റിന്യൂവൽ) നൽകുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2019-20 അധ്യയന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റ് (റിന്യൂവൽ) നൽകുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക് 6,000 രൂപ വിതവും, പ്രൊഫഷണൽ കോഴ്‌സ് വിദ്യാർഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ്. ഒരു വിദ്യാർഥിനിക്ക് സ്‌കോളർഷിപ്പ്, ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവയിൽ ഒന്നിന് അപേക്ഷിക്കാം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ മേൽ വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥിനികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in  ലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നവംബർ 10 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2302090, 2300524.
Don't Miss
© all rights reserved and made with by pkv24live