കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്റ്റാര്‍ട്ട് - അപ് വിമണ്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2019 (സോഫ്റ്റ് വെയര്‍ പ്രൊഡക്‌ട്) നല്‍കുന്നു.
സ്വയം സംരംഭകത്വ ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ ഡിജിറ്റല്‍ യുഗത്തിന് നേതൃത്വം നല്‍കാനും വനിതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്റ്റാര്‍ട്ട് - അപ് വിമണ്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2019 (സോഫ്റ്റ് വെയര്‍ പ്രൊഡക്‌ട്) നല്‍കുന്നു.
നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്ബനീസ് (നാസ്‌കോം) ന്റെ സഹകരണത്തോടെ നല്‍കുന്ന അവാര്‍ഡുകള്‍ ആറ് വിഭാഗങ്ങളില്‍ സമ്മാനിക്കും.
ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍, സാറ്റാര്‍ട്ടപ്പ് ലീഡര്‍ ഓഫ് ദി ഇയര്‍, എമേര്‍ജിങ് സാറ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, ബെസ്റ്റ് സോഷ്യല്‍ ഇംപാക്‌ട് സ്റ്റാര്‍ട്ടപ്പ്, സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ (ടെക്‌നോളജി), സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ (ഹെല്‍ത്ത്‌കെയര്‍, അഗ്രിക്കള്‍ച്ചര്‍, വാട്ടര്‍ മാനേജ്‌മെന്റ് എന്നീ മൂന്നു മേഖലകളില്‍) എന്നിവയാണ് അവാര്‍ഡ് വിഭാഗങ്ങള്‍.
ഓരോ വിഭാഗത്തിലും രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡായി നല്‍കുക. അര്‍ഹതാ വ്യവസ്ഥകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും https://wea.meitystartuphub.in സന്ദര്‍ശിക്കുക.അപേക്ഷകള്‍ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും.