ഹജ്ജ് 2020 അപേക്ഷ ആരംഭിച്ചു:
ഹജ്ജ് 2020 അപേക്ഷാ സമര്‍പ്പണം ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ചു. നവംബര്‍ 10 ആണ് അവസാന തിയ്യതി. ഇത്തവണ രണ്ടു ഘട്ടങ്ങലിലായാണ് അപേക്ഷാ സമര്‍പ്പണം. ആദ്യഘട്ടത്തില്‍ ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും കേരള ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും ഇത് ലഭ്യമാകും. (www.hajcommittee.gov.in, keralahajcommittee.org)
ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുമുള്ള അപേക്ഷകരും അവരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്പോര്‍ട്ടും, അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
പാസ്പോര്‍ട്ട്: അപേക്ഷകര്‍ക്ക് 20-01-2021 വരെ കാലാവധിയുള്ളതും 10-11-2019നുള്ളില്‍ ഇഷ്യു
ചെയ്തതുമായ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കേണ്ടതാണ്.
31-05-2020ന്, 70 വയസ്സ് പൂര്‍ത്തിയായവരെ (01-06-1950നോ അതിനു മുമ്പോ ജനിച്ചവര്‍) താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി റിസര്‍വ്ഡ് കാറ്റഗറി-എയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
i) 70 വയസ്സ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ii) 70 വയസ്സ് കഴിഞ്ഞവരും സഹായിയും ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവരാകരുത്.
31-05-2020ന്, 45 വയസ്സ് പൂര്‍ത്തിയായ പുരുഷ മെഹ്റം ഇല്ലാത്ത നാല് സ്ത്രീകള്‍ക്ക് ഒന്നിച്ച് ഒരു കവറില്‍ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളില്‍ അഞ്ച് സ്ത്രീകള്‍ക്ക് വരെ ഒന്നിച്ച്
അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത സ്ത്രീകള്‍ എല്ലാവരും ഹജ്ജ് യാത്രയില്‍ ഒപ്പമുണ്ടായിരിക്കണം.
ഇന്‍ഫന്‍റ്: 09-09-2020-ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫന്‍റ് വിഭാഗത്തില്‍ അപേക്ഷിക്കാവുന്നതാണ്.
ട്രൈനിംഗ് പ്രോഗ്രാം:-
ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഹജ്ജ് ട്രൈനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി 12/10/2019 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജ്ജ് ഹൗസില്‍ വെച്ച് നടക്കും. പരിശീലന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസ്സറും മലപ്പുറം ജില്ലാ കളക്ടറുമായ ബഹു. ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ എല്ലാ ജില്ലയിലും അക്ഷയ/ഐ.ടി. സംരംഭകര്‍ക്കും അപേക്ഷാ സമര്‍പ്പണം സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിക്കുന്നതാണ്. മലപ്പുറം ജില്ലയിലെ പരിശീലന പരിപാടി
14/10/2019ന് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ വെച്ചും പരിശീലപരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.
എക്സിക്യൂട്ടീവ് ഓഫീസർ
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി &
ജില്ലാ കളക്ടർ മലപ്പുറം