മാവൂർ ഗവ: ഹയർ സെക്കൻഡറിയിൽ "എക്സെലെൻസ് 2020" ന് തുടക്കമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് വിദ്യാർത്ഥികളുടെ പഠനമികവ് ലക്ഷ്യമാക്കി മാവൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 'എക്സലെൻസ് 2020' ന് തുടക്കമായി. വിദ്യാർഥികളിലെ പ്രതിഭ തിരിച്ചറിയാനും കഴിവുകൾ പരിപോഷിപ്പിക്കാനും ലക്ഷ്യം വച്ചുള്ള ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ആർ കൃഷ്ണകുമാർ, സയന്റിസ്റ്റ് എഞ്ചിനീയർ, ജി എസ് ൽ വി മാർക് 3 പ്രൊജക്റ്റ്, ഐ എസ് ആർ ഓ തിരുവനന്തപുരം, നിർവഹിച്ചു. വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ ധൈര്യപൂർവം മുൻപോട്ടുപോവാൻ കുട്ടികളെ ആഹ്വാനം ചെയ്തു. പി ടി എ പ്രസിഡന്റ് ചന്ദ്രൻ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ശൈലജദേവി സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ മുഹമ്മദ് വി പദ്ധതി അവതരിപ്പിച്ചു. അധ്യാപകരായ മിനി എ പി, അഹമ്മദ്‌കുട്ടി എന്നിവർ ആശംസയും കൺവീനർ ശ്യാംജിത് നന്ദി പ്രകാശനവും നിർവഹിച്ചു. ശ്രീ കൃഷ്ണകുമാറിന് പ്രിൻസിപ്പൽ ഉപഹാരം സമർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കായി ഇന്റർ നാഷണൽ ട്രെയ്നറും സിജി എച് ആർ ഡയറക്ടറുമായ നിസാം എ പി നയിച്ച 'പ്രതിഭയുടെ രക്ഷാകർതൃ ത്വ'മെന്ന സെഷനും വിദ്യാർഥികൾക്കായി 'പഠനത്തിന്റെ രസതന്ത്രം' എന്ന സെഷൻ സിജി കോർ റിസോഴ്സ് പേർസൻ ആയ ലത്തീഫ് പൊന്നാനിയും നയിച്ചു.