മദീനക്കടുത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു
സൗദിയിൽ തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 പേർ മരിച്ചു.
മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. ഉംറ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
കൂട്ടിയിടച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 39 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
സൗദി ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.
വിവിധ ഏഷ്യൻ രാജ്യങ്ങളിലെ തീർത്ഥാടകർ ബസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ അൽ-ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.