ലോക അധ്യാപക ദിനം
ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമാണ്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്.
1966 ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന് അധ്യാപക ദിനം ആചരിക്കുന്നത്.
സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്.
വിദ്യാഭ്യാസത്തിനും വികസനത്തിനുമായി അധ്യാപകര്‍ നല്‍കുന്ന മഹത്തായ സേവനത്തിന്‍റെ അംഗീകാരവും അതിനെ കുറിച്ചുള്ള അവബോധവും പ്രശംസയും ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് ലോക അധ്യാപക ദിനത്തിന്‍റെ സന്ദേശം. എജ്യുക്കേഷന്‍ ഇന്‍റര്‍നാഷാല്‍ എന്ന സംഘടന ലോക അധ്യാപക ദിനം വിപുലമായി കൊണ്ടാടാറാനുള്ള പ്രയത്നവും പ്രേരണയും നല്‍കുന്നു.
അധ്യാപകര്‍ക്കായി ഐക്യരാഷ്ട്ര വിദ്യാഭ്യാസ സംസ്കാരിക സമിതിയും അന്തര്‍ദേശീയ തൊഴില്‍ സംഘടനയും സംയുക്തമായി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടപ്പാക്കണം എന്ന് എജ്യുക്കേഷന്‍ ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെടുന്നു.