കേരള സർക്കാർ സ്ഥാപനമായ ഔഷധിയുടെ കൊല്ലം, കണ്ണൂർ യൂനിറ്റുകളിൽ വിവിധ തസ്തികകളിലായി 63 ഒഴിവ്.
ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്.
കൊല്ലം പത്തനാപുരത്തെ വിതരണ കേന്ദ്രത്തിൽ ഷിഫ്റ്റ് ഓപറേറ്റർ (പുരുഷന്മാർ മാത്രം)- ആറ് ഒഴിവ്, അപ്രന്റിസ് (22) തസ്തികയിലേക്കാണ് നിയമനം. ഷിഫ്റ്റ് ഓപറേറ്റർ തസ്തികയിലേക്ക് ഐ ടി ഐ/ ഐ ടി സി/ പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം. അപ്രന്റിസ് തസ്തികയിലേക്ക് ഏഴാം ക്ലാസുകാർക്ക് അപേക്ഷിക്കാം. പ്രായം: 18- 41. അവസാന തീയതി ഒക്‌ടോബർ അഞ്ച്.
കണ്ണൂർ ജില്ലയിലെ പരിയാരത്തുള്ള വിതരണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപറേറ്റർ (ഒന്ന്), ട്രെയിനി വർക്കർ (34) തസ്തികയിലേക്കാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി സി എ/ പി ജി ഡി സി എ ബിരുദമാണ് ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ട്രെയിനി വർക്കർ തസ്തികയിലേക്ക് ഏഴാം ക്ലാസുകാർക്ക് അപേക്ഷിക്കാം. പ്രായം 18- 41. അവസാന തീയതി ഒക്‌ടോബർ 16.
താത്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കണം. അപേക്ഷയിൽ തസ്തികയും വിതരണ കേന്ദ്രവും ഫോൺ നമ്പറും വ്യക്തമാക്കണം. വിശദ വിവരങ്ങൾക്ക് https://www.oushadhi.org.