ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണും വരെ പ്രക്ഷോഭം തുടരും. ടി.നസീറുദ്ദീൻ
താമരശ്ശേരി: താമരശ്ശേരിയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള പ്രവർത്തികൾ തുടങ്ങും വരെ പ്രക്ഷോഭം തുടരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ ടി.നസീറുദ്ദീൻ പറഞ്ഞു. താമരശ്ശേരി ടൗൺ വ്യാപാര വ്യവസായി ഏകോപന സമിതി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബഹുജന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരി സംഘടനകൾക്ക് പുറമെ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, സന്നദ്ദ സംഘടനാ പ്രവർത്തകരും നാട്ടുകാരും ധർണ്ണയിൽ പങ്കെടുത്തു.
റജി ജോസഫ് സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ വ്യാപാരി സംഘടനാ യൂനിറ്റ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡൻറ് നവാസ് ഈർപ്പോണ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഡി ജോസഫ്, ബ്ലോക്ക് മെമ്പർ എ.പി.ഹുസൈൻ, സൈനുൽ ആബിദീൻ തങ്ങൾ, ബിന്ദു ആനന്ദ്, എ.പി.മുസ്തഫ, സരസ്വതി പി.ജയേഷ്, മഞ്ജിത, ജസി ശ്രീനിവാസൻ, ആർ.പി ഭാസ്കര കുറുപ്പ്, ഹബീബ് തമ്പി, ഗിരീഷ് തേവള്ളി, ടി.എം.പൗലോസ്, ഹാഫിസുറഹ്മാൻ, സി.കെ വേണു, സദാനന്ദൻ, സേതുമാധവൻ, അഷറഫ് മൂത്തേടത്ത്, ജോൺസൺ ചക്കാട്ടിൽ, റസാഖ്, മാർട്ടിൻ, ടി.ആർ ഓമനക്കുട്ടൻ, കെ.വി.സെബാസ്റ്റ്യൻ, മുർത്താസ്, മൻസൂർ, കെ.കെ.മജീദ്, (താമരശ്ശേരിവാർത്തകൾ ), മുത്തു സലാം, ആന്റണി ജോയ്, അഡ്വ.രാജു, ജോയ്, നാരായണൻ നായർ, കബീർ ,കണ്ടിയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.കെ.എം മസൂദ് നന്ദി രേഖപ്പെടുത്തി.